OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

എവിടെ

മറവിയാൽ മറക്കുന്നു, 
കൈകൊണ്ടു ചെയ്തവയും, 
നടന്നു പിന്നിട്ട ലോകവും. 
മുന്നിലുള്ള വഴി, 
തിരിച്ചറിയാതെ, 
ചൂണ്ടാണി വിരലുയർത്തി,
ഒരു കൈ സഹായത്തിനു, 
വിറയ്ക്കുന്ന കാറ്റിന്, 
വിതുമ്പും ചുണ്ടിനെ, 
വറ്റിവരണ്ട, 
ഉമിനീരൊഴിഞ്ഞ, 
നാവിൻ തുമ്പിനാൽ, 
നനക്കുവാനും, 
മറവിയാൽ, 
അശരണനായി,
നിൽക്കും,
ചക്രവാളാന്തസീമയിൽ. 

--------ഓ.പീ----------