OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

സ്കൂൾ വേനലവധി ---

വീട്ടിൽ പൊതുവെ വലിയ ഉത്സാഹമായിരുന്നു.ഞങ്ങൾ കുട്ടികള്ക്ക് എല്ലാ വീടുകളിലും നടന്നു ചെത്തി പൂവ് ശേഖരിക്കലായിരുന്നു ജോലി.ഈ പേരും പറഞ്ഞു സകല കാടും മേടും ഒക്കെ കയറിയിറങ്ങാം. അന്നവിടെ ഓരോ വേലിക്കരികിലും കാട്ടു ചെത്തി കുറെ വളർന്നു പൂവുമായി നിൽക്കുന്നത് കണ്ടിരുന്നു. പോകും വഴിയിൽ കുറെയേറെ പഴങ്ങളും തിന്നുവാൻ കിട്ടും. ഞൊട്ടഞ്ഞൊടിയാൻ, ഈടാമി,ഞാറപ്പഴം തുടങ്ങിയ കായ്കളും പഴങ്ങളും തിന്നുക ഒരു ഹരമായിരുന്നു ഈടാമിയുടെ ഇലയും വെട്ടിയുടെ ഇലയും ചേർത്തു ചവച്ചാൽ വായ നല്ല ചോര നിറം ആകും, പിന്നെ എല്ലാവരും വായ ചോര നിറമാക്കി.ഞങ്ങൾ ശേഖരിച്ച പൂവെല്ലാം അമ്പലത്തിൽ കെട്ടിയ പന്തലിൽ വിരിച്ച പായയിൽ കൊണ്ട് ചെന്നിടണം നേരം ഇരുട്ടിയപ്പോൾ തന്നെ കുറെയേറെ പൂവുകിട്ടി അതിൽ കാട്ടു ചെത്തിയും അശോക ചെത്തിയും ഉണ്ടായിരുന്നു. 
നാരായണ അമ്മാവൻ ആയിരുന്നു പൂജാരി, അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാവരും അനുസ്സരിക്കുന്നു. ഈ അമ്മാവന് ജ്യോതിഷവും മന്ത്ര തന്ത്രങ്ങളും ഒക്കെ അറിയുന്ന
ആളാണ്. ചേട്ടനനിയന്മാർ,മക്കളും, മരുമക്കളും അവരുടെ മക്കളും ഒരു വലിയ ഗ്രാമം 
മുഴുവനും ഈ വീട്ടുകാരണു അതിനാൽ എനിക്ക് അമ്മാവന്മാരുടെ പട്ടിക വളരെ നീണ്ടതാണ്.ഇതിൽ അമ്മ പറയുന്നത് പോലെ കുഞ്ഞാഞ്ഞ, നാത്തൂൻ പ്രയോഗങ്ങൾ
ഒരു രൂപവും കിട്ടിയിരുന്നില്ല
ഒരു മൂലയിൽ പ്ലാവിന്റെ കാതലായ തടി ചെറിയ കഷ്ണങ്ങൾ ഒരാൾ നിന്ന് വെട്ടി എടുക്കുന്നു. മറ്റു കുറെ പേർ ചേർന്ന് അമ്പലത്തിനെ കിഴക്കേ മൈതാനത്തിന്റെ ഒരു വശത്ത് അട്ടിയിടുന്നു ചേട്ടൻ പറഞ്ഞത് അത് രാത്രി ഉത്സവ പരിപാടികളുടെ അവസാന 
കർമ്മമാണത്രേ. വെളിച്ചപ്പാട് ഈ തീയിലുടെ ചവിട്ടി തുള്ളുമെന്നും പറഞ്ഞും . എനിക്കത് 
വിശ്വസ്സിക്കാനെ കഴിഞ്ഞില്ല . എന്തായാലും കാണാൻ പോകുന്ന പൂരമല്ലേ 
ഒരു വശത്ത് പന്തലിൽ ഒരാൾ ഒരു വലിയ കളം അമ്പലത്തിന്റെ മുൻ വാതിലിൻ അരികെ വരക്കുന്നു . ചിരട്ടയിൽ ചുവപ്പും, മഞ്ഞയും, കറുപ്പും, വെള്ളയും ഒക്കെ നിറമുള്ള പൊടി കൊണ്ടാണ് രൂപങ്ങൾ വരക്കുന്നത്. കുറെ നോക്കി നിന്നു. നല്ല കഴിവുള്ള കലാകാരനെന്നു മനസ്സിലായി.
ചെണ്ടക്കാരെത്തി കേളി കൊട്ട് തുടങ്ങി. വേലായുധൻ അമ്മാവനാണ് വെളിച്ചപ്പാട് 
ഒരു ചുവന്ന മുണ്ടൊക്കെ ഉടുത്തു പൂജാരിയുടെ മുന്നിലിരിക്കുന്നു.പൂജകൾ ആരംഭിച്ചു 
വേറൊരു വശത്ത്‌ പന്തിലിനു പിന്നിലായി ഒരു വലിയ വാർപ്പ് അടുപ്പുണ്ടാക്കി അതിൽ അരി വെള്ളത്തിൽ കിടന്നു തിളക്കുന്നു,അത് പ്രസാദത്തിനുള്ള പായസ്സം ഉണ്ടാക്കനാണെന്ന് ചേട്ടൻ പറഞ്ഞു. ഇരുള് പരന്നു തുടങ്ങി പെട്രോൾമാക്സ് ലൈറ്റ് 
കത്തിച്ചു തുടങ്ങി . ഞാനും ചേട്ടനും അടങ്ങിയ സംഘം കുളിച്ചു അലക്കിയ വസ്ത്ര ധരിക്കാൻ വലിയമ്മാവന്റെ വീടിലെക്കോടി. അവിടെ അമ്മയും അമ്മായിമാരും എല്ലാം 
അണിഞ്ഞൊരുങ്ങി നിൽക്കുന്നു, ഞങ്ങൾ കുളത്തിൽ ചാടി ഒരു കുളി ,പിന്നെ അലക്കിയ 
ട്രൌസറും ഷർട്ടും ഇട്ടു തയ്യാറായി. 
കുഞ്ഞമ്മാൻ ഒരു വലിയ ചൂട്ടു കത്തിച്ചു മുന്നിൽ ഞങ്ങളെല്ലാം പുറകിൽ വരി വരിയായി 
ചെമ്മന്നു പാതയിലൂടെ നടന്നു. അമ്പല മുറ്റത്തു കുറെയേറെ ആളുകൾ. ഇതിന്ടെ എന്റെ 
അച്ഛനെയും കണ്ടു,വലിയമ്മാന്റെ കൂടെ എന്തൊക്കെയോ സംസാരിക്കുന്നു. ഞാൻ അച്ഛന്റെ അടുത്തേക്ക്‌ ചെന്നപ്പോൾ അച്ഛൻ എന്റെ കൈകളില പിടിച്ചു ,ഞാൻ അച്ഛനോട് ചേർന്ന് നിന്നു. അപ്പോൾ വലിയമ്മവാൻ പറയുന്ന കേട്ടു നല്ല വികൃതിയ
ഇപ്പോൾ അച്ഛന്റെ മുന്നിൽ എന്ത് പാവം അച്ഛൻ ഒന്നും പറയാതെ ചിരിച്ചു.
അമ്മയടക്കം എല്ലാ സ്ത്രീകളും വടക്ക് വശത്തുള്ള തുറന്ന സ്ഥലത്ത് വിരിച്ച ചിക്കു പായയിൽ ഇരിക്കുകയാണ്. അച്ഛൻ എന്നെ അവിടെയാക്കി എവിടെയോ പോയി 
എനിക്ക് ഉറക്കം വന്നു തുടങ്ങിയിരിക്കുന്നു,ഇതിനിടെ അനിയനും ഇളയ പെങ്ങളും പായയിൽ നല്ല ഉറക്കത്തിലാണ്. അമ്മ എനിക്ക് ചുക്ക് കാപ്പി കുടിക്കാൻ തന്നു. ഒരു നേരിയ മധുരത്തിൽ എരിവോടെ ചെറു ചൂടുള്ള കാപ്പി. കുറച്ചു കുടിച്ചു .അമ്മ എന്നെ ദൂരെ പോകാൻ അനുവദിക്കാത്തതിനാൽ ഞാനും ചിക്കു പായയിൽ ഇരുന്നു........തുടരും