ആശ്രയം
ചലനമറ്റ ബുദ്ധി പേറി നാൾ കൊഴിക്കും ദീനരെ,
ചകിതമായ വാക്കുകളിൽ മനമുറച്ച് നിങ്ങളും.
കൂപമണ്ടുകങ്ങൾ പോലെ കാലമങ്ങു നീട്ടിടു.
ഞങ്ങളേന്തി ,നിങ്ങൾ പാടി, കറകളഞ്ഞ ശീലുകൾ.
നിങ്ങൾ കണ്ട സ്വപ്നഭൂവിൽ, പദമുറച്ചു പാടുവാൻ,
ചലനമറ്റ ചിന്ത നിങ്ങൾ, കൈവെടിഞ്ഞു പോരുക
ലളിതമാർന്ന കൈവഴിയിൽ, യാത്രയൊന്നു തുടരുവാൻ,
പരവതാനി നീർത്തിയിട്ട ,വീഥിയും വിരളമാം.
മതങ്ങൾ തീർത്തു ,നിറങ്ങൾ കണ്ടു ,വിറങ്ങലിച്ച നിങ്ങളെ,
കൈപിടിച്ചു, അക്ഷരങ്ങൾ ,വരച്ചു തീർത്ത നിങ്ങളെ,
വഴി തിരിച്ചു കൊണ്ടുപോയി ദൈവനാമം പറഞ്ഞവർ,
തന്റെ സ്ഥാനം നില നിറുത്താൻ, ബലി കൊടുത്തു നിങ്ങളെ.
ഏതു നാളും അവതരിക്കും, കഴിഞ്ഞകാല സരണി പോൽ,
പഞ്ചഭൂത സാക്ഷിയോടെ, സാദരം നമിച്ചിടാം.
ബുദ്ധിയുള്ള നിങ്ങളെ ഭരിച്ചിടുന്നു, കൂർമ്മ ബുദ്ധികൾ.!
കൂർമ്മ ബുദ്ധിയുള്ള നമ്മളെ, ഗ്രസിച്ചിടുന്നു മന്ദ ബുദ്ധികൾ...!!
--------------------- -----------------------------