രസം
സ്വരം നന്നാകാൻ,
കുയിലിനാരും,
പൊന്നും വയമ്പും,
നാവിൽ തൊടുവിച്ചില്ല.
എന്നീട്ടും,
സ്വര മാധുരിയോടെ,
അത് പാടുന്നു.
കണ്മുനയാൽ,
അമ്പുകൾ എയ്യാൻ,
പെണ്ണിന് ആരും,
വില്ലും ശരവും,
ആവനാഴിയും,
നൽകിയീട്ടില്ല.
എന്നീീട്ടും,
സംമോഹനാസ്ത്രം,
ഇടതടവില്ലാതെ,
അയച്ചു രസിക്കുന്നു.
------ഓ.പീ.--------