വഴി മാറുമ്പോൾ
തെമ്മാടി കുഴികളിൽ,
അന്യപുറംമ്പോക്കിൽ,
ശാന്തിയായി ശയിക്കുന്നു.
ചെങ്കൊടിയേന്തിയോർ.
അന്ന് നിങ്ങൾ ഊരിയ,
കോന്തയും, പൂണൂലും,
അവരോടൊപ്പം, നിങ്ങൾ,
അടക്കിയില്ല.
നിരാകരിച്ചു ,നികൃഷ്ടരാക്കി.
അത് വളർന്നു,
വേരുകൾ താഴ്ത്തിയിറക്കി,
അയവിറക്കി,
ആർത്തനാദമുയർത്തി,
ഇളം കുരുന്നു മനസ്സിൽ,
ഉന്മാദമുയർത്തി,
ഇപ്പോഴോ ?കാറ്റ് മാറി വീശി,
നേടിപ്പോട് പുകച്ചവർ,
വഴികളിൽ,
അത്ഭുത സ്തബ്ധരായി നിന്നു.
ആ ചെങ്കൊടിയേന്തിയ,
ഇളംകൈകളിലല്ലേ,
പൊൻങ്കുരിശും, താലവും.!!
തെമ്മാടി കുഴികളിൽ,
അന്യപുറംമ്പോക്കിൽ,നിങ്ങൾ,
അടക്കിയവർ, ഇന്നാരാണ് ?
----------ഓ.പീ. ------------