തപസ്സിൽ നിന്ന്
വിടരുന്ന പൂവിന്റെ,
ഉണരുന്ന നേത്രങ്ങൾ,
ഉൾവിളിപോലെയണഞ്ഞു.
ഒരു മൊട്ടിനുള്ളിൽ,
ഒതുങ്ങിയിരുന്നൊരു,
സ്വപ്ന സായൂജ്യമോ?
ലാവണ്യ കുളിരോ?
ഹൃദയത്തിൻ തന്തികൾ,
രാഗാദിവർണ്ണങ്ങൾ,
മീട്ടി തുടങ്ങിയ നേരം.
നിന്റെ കരാംഗുലി,
വലയത്താലപ്പോൾ,
ഗാഢലിംഗനത്തിലായി.
സൗരഭ്യ മുകുളം വിടർന്നു,
ഋതുഭേദം വാരി പുണർന്നു.
ഒരു കുഞ്ഞു പൂവിന്റെ,,
വിടരും സുഗന്ധം,
ഭഗവാന്റെ പുഞ്ചിരിയായി,
അമൃതിൻ കണികയുതിർന്നു.
-------ഓ, പീ------------