ഇരുണ്ട സായാഹ്നം
കോരിയെടുത്താലും തീരില്ലോരിക്കലും,
പതയുന്ന അലയുള്ള വെള്ളം.
ആരും കാണാതെ കോരി നിറക്കാം,
കാണ്‍കെയും വാരി രസിക്കാം..!
പൂർണ്ണ പുരുഷായുസ്സു തികയും വരെ,
തൊട്ടു മദിച്ചു രസിക്കാം.
അപ്പോഴും വാരിധി,നിറയെ നല്ല,
അലകളുയർത്തി, പതഞ്ഞു പൊന്തും.
കോരി നിറച്ചൊരു വെള്ളം,
അലകളുയർത്തില്ല നിൻ ആജ്ഞയാൽ,
എല്ലാർക്കുമുതകുന്ന ഭാഗ്യം,
ഒറ്റക്ക് വരുതിയിലാക്കാൻ,
ഏതൊരു ഹീനമാം കർമ്മങ്ങളും.
വെട്ടിപ്പിടിക്കുവാൻ ചെയ്തിടുമ്പോൾ,
ഓർക്കുക ഒരുനാൾ നീ പൊലിയും,
നിന്റെ ചിതാഭസ്മം ഒഴുക്കിടുമ്പോൾ,
അന്ത്യമായിപ്പോഴും എത്തി ചേരാൻ,
ആശ്രയം വാരിധിയല്ലേയുള്ളൂ......!!!!
------------ഓ.പീ.------------