ഈ തണലിൽ
ഈ മണ്ണിലാണ് തല നിവർത്തിയതു,
ഈ മണ്ണിന്റെ രസമാണ് നുകർന്നത്.
ഈ മണ്ണിന്റെ തലോടലിലാണ്,
ആശ്വസിച്ചു മയങ്ങിയത്.
ഇന്നിതാ എന്റെ മക്കളെ,
ഈ നന്ദിയില്ലാ മനുചർ,
എന്റെ കുതികാൽ വെട്ടുന്നു.
ഇവർ ഈ തണലിലാണ്, തൻറെ,
കുഞ്ഞുങ്ങൾക്ക്അദ്ധ്യാക്ഷരം,
ചൊല്ലികൊടുത്തത്.
ഇവരുടെ മക്കൾ,
വളർന്നതും, വലിയവരായതും,
കാട്ടികൂട്ടിയ കോപ്രായങ്ങൾ,
എല്ലാം എന്റെ തണലിൽ തന്നെ.
ഇന്നിവർക്ക് ഞാൻ ഒരു മാമരം.
വഴിയിൽ മുഴുവൻ,
ഇലകൾ പൊഴിച്ചു,
പരിസരം നശിപ്പിക്കുന്നവൻ.
എന്റെ മക്കളെ നിങ്ങളറിയുക,
ഈ ചിരിക്കുന്ന മന്ദബുദ്ധികൾ,
അറിവില്ലായ്മയുടെ നിറകുടമാണ്.
നമ്മൾ പക്ഷി മൃഗാതികളോടും,
മറ്റു വൃക്ഷ ലതാദികളോടും,
സംവേദിക്കുന്നത്.
ഇവർക്കറിയില്ല...!!!!!
എന്റെ രണ്ടിലയായി വളർന്ന,
കൊച്ചു മോനെയും,
ഇവർ വിടില്ല.
ഒരു നാൾ ഇവർ ഉരുകി മരിക്കും,
അന്നിവരുടെ ബുദ്ധി തെളിയും.
---------------ഓ.പീ.----------------------