പാപിയുടെ പാതാളം
എല്ലാവർക്കും തിരുനെറ്റിയിൽ,
ഒരു തിലകം നൽകുന്നു.
നികുതിപ്പണം...!!
ഇതില്ലാത്തവർ,നരകത്തിൽ,
ശിക്ഷകൾ ഏറ്റുവാങ്ങണം.
തിലകം കിട്ടാതെ,
വേവലാതിയായി,
അപ്പോഴറിഞ്ഞു,
ജീവനുള്ളതും ,അല്ല്ത്താത്തതും,
തിലകത്തിനർഹരാണ്.
കാരണം,
ഇതു കൊണ്ട് വേണം,
ദാതാവിനു...!
കൈ വിലങ്ങുകൾ വാങ്ങാൻ.
കുടിക്കുന്നവന് നികുതി,
കുടിക്കാത്തവനു,
കൂട്ട് നികുതി...!
ഈ നികുതിപ്പണം,
കൂട്ടിയിട്ടു കത്തിച്ചു,
അതിൽ നിന്ന് കൊളുത്തി,
ഒരു ബീഡി വലിക്കണം.
നിന്ദിക്കുന്നവന്,
നിറുത്തുവാൻ,
പാലാഭിഷേകം..!!
കരയുന്നവന്,
കൈവിലങ്ങ്കളും.
-------ഓ.പീ.------