വിവേകം
അക്ഷരമറിയാതെ വലയുന്നയെന്നെ,
നിരക്ഷരകുക്ഷിയായി കണ്ടിടല്ലേ.
അക്ഷരാഭ്യാസം തീരെയില്ലേങ്കിലും,
അഞ്ജനത്തിൻ നിറം തിരിച്ചറിയും.
പേരിന്റെ പുറകിൽ വാലില്ലയെങ്കിലും,
ഒപ്പുകൾ ചാർത്താൻ, കഴിയില്ലയെങ്കിലും,
വിരൽ മുദ്രയണിയീച്ചു ,അന്നം മുടങ്ങാതെ,
വാഗ്ദ്ധാടി കൊണ്ടു പിടിച്ചു നില്പ്പു.
കുഞ്ഞി കുരുന്നുകൾ ,അഭിവാദനം ചെയ്താൽ,
തെല്ലൊന്നു പങ്ങിപ്പതുങ്ങി നില്ക്കും.
പിന്നെ കഥകളി മുദ്രകൾ ഉള്ളപ്പോൾ,
മലയാളിക്കെന്തിനു മരുന്ന് വേറെ.
അതി ബുദ്ധിമാന്മാരായ നമ്മളെ പറ്റിക്കാൻ,
കാൽ പണത്തൂക്കം ബുദ്ധി വേണ്ട.
കണ്ടവർ ,നിന്നവർ, ചെന്നവർ, ചാടും,
കൂറ്റൻ പഠിപ്പും ,നീണ്ട വാലുമായി.
അക്ഷരാഭ്യാസം തീരെയില്ലേങ്കിലും,
അഞ്ജനത്തിൻ നിറം കണ്ടറിയും.
ഏഞ്ചുവടി കണക്കറിയില്ലയെങ്കിലും,
മനസ്സിലൊരു കൂട്ടൽ ശക്തിയേകും.
---------------ഓ.പീ.-------------