മറുപുറം
ചിമിഴ് ഒളിച്ച ഞൊറികളിൽ,
തുരുമ്പകന്ന ദണ്ഡുകൾ,
ചൂട് തുപ്പി കുലച്ചുവോ?
ആർത്തനാദം മേടയിൽ,
കിളുന്ത് സ്വപ്നം ഒടുങ്ങിയോ?
രോദനങ്ങൾ പാഴിലല്ലേ,
നശിച്ചു ,നാറുമീ ചരൽ കൂനയും,
ഇവിടെ ഇനിയും പൂഴി വീഴും,
ഈ പ്രമൃതമാകും ക്ഷോണിയിൽ,
ശക്തരാം നരിച്ചീറുകൾ,
ഒടുങ്ങി അടങ്ങും മക്കളെ.
എത്രയൊക്കെ നിങ്ങളെ,
കബാബു പോലെ കരിച്ചിടാം,
അത്രയും അധികമായി,
നിറച്ചിടും ഹുണ്ടിയിൽ,
രക്ത മൂറ്റും അട്ടകൾ.
ഗാസയിൽ ലയിച്ചോരു,
രക്ത- ബാഷ്പ്പ കണങ്ങളും,
കുഞ്ഞു വർണ്ണ പൂക്കളായി,
ശുദ്ധി കലശം ചെയ്തൊരു,
തസ്ബിയേന്തും ഭൂമിയിൽ,
പുതു മുകുളം വിരിച്ചിടും.
------ഓ.പീ.---------