കാജലം
കാലം കഴിയുന്തോറും,
കാരണവർ മറയുന്നു.
കഴിഞ്ഞ കാലം,
ഓർത്ത് നെടുവീർപ്പിടാം.
അന്നൊക്കെ വരുന്നതും,
അറിഞ്ഞില്ല.
വായും വയറും നിറഞ്ഞതും.
ഞാറ്റുവേല പിറന്നതും,
വിത്തുകൾ നാബ്ബെടുത്തതും,
വിഷുവിനു കതിരണിഞ്ഞതും,
മങ്കമാർ കളിയാടിയതും,
ചാരുകസേരയിൽ,
കാരണവരുടെ ശയനവും,
പ്രകൃതി താളവും,
ഭവ്യതയോടെ ആരവങ്ങളും.
ഇന്നു ചാരുകസേര മുറിച്ചു,
മുച്ചൂടും മുടിയന്മാർ മുടിച്ചു .
ഭയ ഭക്തി ബഹുമാനം,
എന്തെന്നറിയാതെയായി.
പ്രകൃതി താളം തെറ്റി മറിഞ്ഞു,
അപ്പുപ്പനെ അമ്മുമ്മയെ,
നടതള്ളി പിന്നെ അമ്മയെയും,
അച്ഛൻ പോയവഴി വന്നുമില്ല.
മക്കൾ കണ്ടു പഠിച്ചു,
കാലചക്രം തിരിയുന്നു.
-------ഓ.പീ ----------