നയ ചാതുര്യം
തെറ്റ് പറ്റി, തെറ്റ് പറ്റിയെന്നു,
നൂറു നൂറായിരം തവണ,
പറഞ്ഞതല്ലേ.!
വീണ്ടും വീണ്ടും, ഏറ്റു പറയുന്ന,
ഈ ധ്വനിയും,
വിശാല മാനസ്സവും,
ഇനിയും ഉൾകൊള്ളുമോ?
പട്ടിണിയിലും, തൊണ്ട കീറി,
ജന്മിത്ത്വം നശിക്കട്ടെയെന്നു,
മുദ്രാവക്ക്യം വിളിച്ച,
വഞ്ചിതരായ പിതാക്കളുടെ,
അരുമ സന്താനങ്ങൾ.
നയ സമീപനവും,
പഴഞ്ചൻ പ്രവർത്തനവും,
അഹന്തയും, അടിതെറ്റലും,
നിങ്ങൾക്കല്ലേ ഉള്ളു.
വെറുപ്പ് അടിഞ്ഞു കൂടിയ,
ഇളം തലമുറ, കൊന്തയും,
പൂണുനൂലും, പ്രാർത്ഥനയും,
കൈകൊണ്ടപ്പോൾ.
മദ്യവും ,മയക്കു മരുന്നും,
നുകർന്നപ്പോൾ.
ദൗഷ്ട്യം കാണിച്ചു നടതള്ളി,
എന്നിട്ടെവിടെയെത്തി,
മധുര പ്രതികാരം തീർത്തവർ,
സ്വയം എരിതീയിൽ,
ഒരു പുത്തൻ തലമുറയെ,
ഹോമിച്ചിടുന്നു.
ചരിത്രം ചിതലരിക്കുന്നു.
ഞാനല്ല ഈ ഭാവത്തിൽ,
നമ്മളാണ് ബുദ്ധിയും, ശക്തിയും,
ഏക വചനം അല്ല.
ബഹുവചനം കണ്ടു പഠിക്കുക.!!!
-------------ഓ.പീ.-----------