OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ആശ

ശലഭങ്ങൾക്കൊപ്പം,
പാറിപ്പറക്കുവാൻ, 
ചിറകൊന്നു കിട്ടുവാൻ,മോഹം.
 
പൂവുകൾക്കൊപ്പം വസന്തം,
നുകരുവാൻ,അണിയൽ,
തുടങ്ങുന്നു, കാലം.
 
മഞ്ഞിൻ കണങ്ങൾ, പിറക്കുന്ന, 
മേരുവിൽ, കാറ്റായി, 
പിറക്കുവാൻ, ദാഹം. 

നേർത്ത നിശ്വാസ്സങ്ങൾ, 
കെട്ടി പുണരുവാൻ, 
അലിയുന്നു നിൻ മാറിൽ, വീണ്ടും.

ചോദ്യങ്ങൾ തെളിയുന്ന, 
കണ്ണിന്നിണകകളിൽ,
കരളിൻ ,തുടിപ്പുകൾ, കാണാം. 

----------ഓ.പീ------------