OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഉത്ഭവം

കോടാനുകോടിവർഷങ്ങൾക്കപ്പുറം, 
ഓർമ്മകൾ ഉണ്ടായിരുന്നോ ?
സ്നേഹത്തിൻ, പ്രണയത്തിൻ,
വിരഹങ്ങൾ  ഉണ്ടായിരുന്നോ?                             
സ്പന്ദന, സ്പർശന- രോമാഞ്ചമോ?  
ഇല്ല ,എനിക്കറിയില്ലയെന്റെ,
കാണുന്ന കണ്ണുകൾ കണ്ടതില്ല. 

അബ്ധിത്തിരകളിൽ അലോലമാടിയ,
ബീജമായോന്നിലലിഞ്ഞു, മൂകമായ്. 
ലാവണ സംഗരം ,പതഞ്ഞുലഞ്ഞു.
രക്താങ്കണപൂക്കൾ പൊഴിച്ചു.
വാരിധിയുന്മാദിനിയെപ്പോലലഞ്ഞു,
ക്ഷീരപഥത്തിലെ വെള്ളി സ്പുലിങ്കം,
വൃത്താന്തദർശനം നല്കി. 

ഇല്ലാത്ത ലിഖിതത്തിൻ രൂപഭംഗി,  
എണ്ണിപ്പിടിച്ഛവനാദിത്യനായി.
രൗദ്ര പ്രക്ഷാളനം തുടങ്ങിയോനന്നു, 
ജാതവേദസ്സായ്  അരങ്ങിലെത്തി.
അത്യുഗ്രസ്പ്പോടനം വിഭജിച്ചു ,ധരിത്രിയെ,
പഞ്ചഭൂതങ്ങളും ഉത്ഭവിച്ചു ,വാരിധി, 
ജീവന്റെ കണികക്ക് അമ്മയായി.

-------------ഓ.പീ--------------