OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മന്ദസ്മേരം

ഒന്നു ചിരിക്കാനെന്തുവേണം?
ഓർമ്മ ചിമിഴിലെ ചാന്തു വേണോ? 
കണ്ണുകൾ കൂമ്പിയ, കുന്നിക്കുരുവിന്റെ, 
കണ്ണിലെ മിന്നുന്ന കരിമഷിയോ?

ഒന്നു ചിരിക്കാനെന്തുവേണം?
തൊട്ടാൽ കിണ്ങ്ങുന്ന, വായാടി വളയോ?  
കിന്നരിച്ചോമനിച്ചോന്നു തൊട്ടാൽ, 
മനസ്സിൽ വിരിയുന്ന, മാസ്മര കുളിരോ? 

ഒന്നു ചിരിക്കാനെന്തുവേണം?
കോടമഞ്ഞിളക്കിയ, പുഷ്പദളക്കുട്ടിൽ,  
വാസന്ത സന്ധ്യകൾ,വാരി നിറച്ചൊരു,
ലേപന സായൂജ്യം, നിറച്ചു  വേണോ ?

ഒന്നു ചിരിക്കാനെന്തുവേണം?
ഇന്നലെ തന്നൊരു, പൊന്നരഞ്ഞാണം, 
അരയിലണിയിക്കാൻ, മോഹമുണ്ടോ?
ഇപ്പോഴാ, പുഞ്ചിരി തെളിഞ്ഞുവല്ലൊ? 

---------------ഓ.പീ.-------------