OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കുഞ്ഞുറങ്ങട്ടെ

-----------കുഞ്ഞുറങ്ങട്ടെ----------

 

ധനു മാസ പുലരിയില്‍ വിടർന്നോരു മലരിന്റെ,
തലയാട്ടം കാണാനായി കാത്തു നിന്നു.
മഞ്ഞിന്‍ കണങ്ങള്‍ കഴുകി തുടച്ചൊരു,
മുഖബിംബം കാണുവാന്‍ കഴിഞ്ഞതില്ല.

ചിരകാല സ്വപ്‌നങ്ങൾ കോർത്തു വച്ചന്നു,
ഞാന്‍, പാടി പതിഞ്ഞോരീരടികള്‍,
താരാട്ടു പാട്ടായ് പാടിയുറക്കാം ,നിന്‍,
പാതിയുറങ്ങിയ പൈതലിനെ .

കുഞ്ഞിളം തെന്നലോന്നാട്ടിയുറക്കാന്‍,
തെന്നിയിറങ്ങിയലഞ്ഞിടുമ്പോള്‍,
ശീതള കൈകള്‍ കൊണ്ടെന്റെയീ കുഞ്ഞിനെ,
വാരിയെടുത്തുമ്മ, വച്ചിടല്ലേ.

അമ്മിഞ്ഞപ്പാലിന്റെ, മാധുര്യം ഏറ്റൊരു,
മന്ദഹാസത്തിന്‍ ചിറകിലേറി,
അമ്മതന്‍ സായൂജ്യ , അർച്ചനാസ്വപ്നങ്ങള്‍,
കണ്‍നിറച്ചോന്നുനീ, കാണുക ,മാരുതാ.