OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അർച്ചന

മുപ്പത്തി മുക്കോടി ദേവഗണം. 
അത്രയും ഇച്ഛകൾ, 
പൂജകൾക്കും.
പൂജാ മലരിലും, 
അർച്ചന രീതിയും, 
അജഗജാന്തരം,
അന്തരവും.
ഏതേതു ദേവനെ, 
ഏതേതു  ദേവിയെ, 
അഭീഷ്ട സിദ്ധിക്കായ്,
പ്രാര്‍ത്ഥിക്കണം. 
അറിയാതെ നൽകുന്ന, 
നൈവേദ്യമെല്ലാം,
വൃഥാ ,നീരസം, 
വരുത്തിയീടും.
ഇച്ഛാവാന്‍ ഒടുവിൽ,
നിശ്ചയിച്ചു. 
മനസ്സാക്ഷി ചൊല്ലുന്ന, 
അർച്ചനയെല്ലാം,
മനസാ കർമ്മം,
നേർന്നു നൽകും. 
ദേവഗണങ്ങളും,
സ്വീകരിക്കും.

------ഓ.പീ. ---------