ചുവപ്പു ചിന്ത
ഇപ്പോൾ പറയുന്നു ഒന്നാകാൻ.!
ഗണിതത്തിൽ,
ഒന്നിനെക്കാളും ബലം,
രണ്ടിനുതന്നെ.?
ശക്തിക്ക് ഗണിച്ചാൽ,
ഒന്നുതന്നെ.?
പണ്ട് പറഞ്ഞതും,
നിരന്തരം കുഴി വെട്ടിയതും,
മറക്കാൻ,
സമയമായോ.?
അമ്പതിന്റെ നിറവിൽ,
കൈസഹായം,
അവശ്യം ആവശ്യമായെന്നോ.?
എന്തിനായിരുന്നു നാം,
ഇത്രനാളും ഭർത്സിച്ചത്..!!
ഇന്നു പൊതു ശത്രു,
രണ്ടിനെയും ഒന്നായി,
വെട്ടി വിഴുങ്ങും എന്നു,
വിദൂര സ്വപ്നം കണ്ടോ.?
ഒന്നറിയുക,
കമ്മ്യുണിസം,
അടുക്കും ചിട്ടയും,
സ്നേഹവും ഉള്ള,
മഹാ സത്യമാണ്..!!!
സഖാക്കളെ.
നന്നാക്കിയില്ലേങ്കിലും,
അശുദ്ധമാക്കരുതേ.
-------ഓ.പീ.-----------