അറിയാത്ത പിള്ള
നോട്ടത്തിൽ ചൊല്ലില്ല ചേട്ടാ,
ഇത്തരം കോട്ടങ്ങൾ ഉള്ളയാളെന്നു.
നോട്ടത്തിൽ അറിയില്ല ചേച്ചി,
ഇത്ര വല്ലവിയായൊരു കാര്യം.
നോട്ടത്തിൽ ചൊല്ലില്ല പുല്ലേ,
നിനക്കിത്രയും വേരുകൾ ഉണ്ടോ?
കണ്ടാൽ ഒതുങ്ങിയ ഭാവം,
കാണാത്ത വൈഭവം പിന്നിൽ.
നോട്ടത്തിൽ എത്തില്ല മരമേ,
നിന്റെ തുഞ്ചത്തു കണ്ണോന്നയക്കാൻ,
തായ്‌ത്തടി എത്രയോ നീളം, അത്രയും,
തായ് വേരു താഴ്ത്തി നീ നിൽപ്പു.
കാഴ്ച്ചയിൽ തോന്നില്ലയിത്ര,
വയസ്സുള്ള മാനവനെന്നു.
ഒറ്റ മുടിത്തുമ്പ് പോലും, തെല്ലും,
നരയെങ്ങും കാണുവാനില്ല.
കണ്ടാൽ അതിശയം തന്നെ,
ഏറ്റ ചുളിവില്ല ചർമ്മവും ഒക്കും.
ഭാവവും രൂപവും കൊള്ളാം,
മൂശേട്ടാ മനസ്സിൽ നിറച്ചും.
അറിവില്ലാ പിള്ളകൾ നിങ്ങൾ,
എന്നാൽ എല്ലാമറിയുന്ന ഭാവം.
ഉള്ളൊന്നു ചീന്തിയെടുത്താൽ,
ഉരിയോളം കാതലുമില്ല.
--------ഓ.പീ.-----------