ദണ്ഡം
തന്റെ കഴിവുകൾ അളക്കുവാൻ,
ഒരു മുദ്ര കെട്ടിയ മുഴക്കോൽ.
തപ്പി നടക്കവേ,
അടി തടഞ്ഞു വീണു,
മുഴക്കോലിൽ കാൽ കുരുങ്ങി,
എനിക്കിനി നിർണ്ണയിക്കേണ്ട,
കഴിവിന്റെ മാപിനിയും.
മലയാളം സീരിയലിലെ,
ആണ്‍ കഥാപാത്രങ്ങളെ പോൽ,
ഷണ്ഡൻ ആകേണ്ട!!.
അവസാനം മക്കളും ധരിക്കും,
അച്ഛനും ഇതു തന്നെയെന്നു!!!
നിറുത്തുക ഈ മ്ലേച്ഛത്തരം.!
അച്ഛന്മാരായ മുതലാളിമാരെ.
ഇനി മങ്കകൾ?
ഉറങ്ങുമ്പോഴും, പട്ടുസാരിയിൽ,
നാലു നിലയിൽ പൊട്ടു തൊട്ടു.!
പരദൂഷണം പറയുന്ന,
നുണകൾ ,കുശുമ്പുകൾ,
ചതിക്കുഴികൾ ഒരുക്കുന്ന,
ലലനാമണികൾ.
കഷ്ടം!!!
വളരുന്ന തലമുറക്ക്,
സ്വാതിഷ്ട വിഭവങ്ങൾ.!
ഏവരും പഠിക്കട്ടെ,
വളരട്ടെയീ കളരിയിൽ.
വാശി തീർക്കാൻ ആണും,
ശക്തീ നേടിയെടുക്കാൻ,
മങ്കമാരും പൊരുതട്ടെ...!
നേടട്ടെ മാധ്യമ മുതലാളി,
ഒന്ന് ചത്താലേ,
മറ്റൊന്നിനു വളമാകു?
-----ഓ.പീ.----------