OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കുബേര സത്യം

രൂപ കൊടുത്താലും, 
പലിശ വാങ്ങിയില്ലെങ്കിലും, 
രേഖയില്ലെങ്കിലും,
നീയും കുബേരയിൽ പെടും.
നിന്നെ ഒരു തരത്തിൽ, 
അല്ലെങ്കിൽ വേറൊന്നിൽ, 
പെടുത്താൻ നോക്കുന്നു. 
കാരണം, നീ ആവശ്യം, 
നിറവേറ്റിയവനല്ലേ. 
കരഞ്ഞു പിഴിഞ്ഞ് ,
കാലു പിടിച്ചു, 
ഇരന്നപ്പോൾ, കൊടുത്തതല്ലേ. 
ഇപ്പോൾ നീയും കുബേരനായി.
ധനനഷ്ടവും മാനഹാനിയും,
നിന്റെയും ജാതക വശാൽ, 
അനുഭവിക്കുക...!!!! 

---------ഓ.പീ. ------------