OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

രസദീപം

-----------രസദീപം----------


ചാവാലി പട്ടിക്കു ചതുരംഗം നീട്ടിയാൽ, 
പിന്നെയും ആകെയും മുറുമുറുപ്പ്. 
ചതുരംഗം എന്തെന്നു അറിയാത്ത പട്ടിക്കു,
മജ്ജയുള്ളോരെല്ലല്ലേ നോട്ടം.
അഷ്ടിക്കു മുട്ടിയ പട്ടിയോടെതിരിടാൻ,
എല്ലോന്നെറിയണം മുന്നിൽ.
ഒറ്റയ്ക്ക് വെട്ടി വിഴുങ്ങുവാൻ ശീലിച്ച,
പട്ടികൾ ഓലിയിട്ടാലും.
പ്രകൃഷ്ട പ്രതിയോഗി എത്തിയെന്നാൽ, 
കായിക പ്രതിരോധം സംശരണം. 
ശൗര്യം ഫലിക്കാതെ പോകുന്ന ശ്വാനൻ, 
വാലും ചുരുട്ടി വഴിയളക്കും.
കൂടുതൽ ഏറെ കുരക്കുന്ന നായ, 
സൌമ്യമായി തണലിൽ ഒതുങ്ങിയീടും.

നാമിന്നു കാണുന്ന മേലാള വർഗ്ഗങ്ങൾ, 
മേന്മയാൽ പ്രതിഭകൾ അല്ല തന്നെ. 
എല്ലുകൾ ഏറെ ചിലവാക്കി നമ്മളും, 
ഏറിയ കാര്യവും ചെയ്തീടുന്നു.