തിരിച്ചറിവ്
ഇപ്പോൾ ഞാൻ വളർത്തുന്ന നായ വേറൊരു മനുഷ്യന്റെ വാക്കിന്റെ വിലയിൽ കൊണ്ട് വന്നു വളർത്തിയതാണ്. എന്ത് തീറ്റകൊടുത്താലും പിന്നെ തിന്നു കഴിഞ്ഞാലും ഇതേ വരെ അതൊന്നു നന്ദി സൂചകമായീട്ടു പോലും ഒന്ന് വാലാട്ടിയീട്ടില്ല.ഇനി വല്ല ജനിതകമാറ്റം വരുത്തിയ വല്ല ഇനവുമാണോയെന്നു അതിയായ സംശയവുമായി. ഒന്നും കൊടുക്കാത്ത തെരുവ് പട്ടിപോലും കാണുമ്പോൾ വാലാട്ടുന്നു. അപ്പോഴാണ് ഞാൻ ഈ നായയെ കുറച്ചുനാൾ ഒരു ട്രെയിനിങ് ക്ലാസ്സിൽ വിട്ടിരുന്ന കാര്യമോർത്തത് നേരെ നായയെപഠിപ്പിക്കുന്ന ട്രെയ്‌നറുടെ മുന്നിലെത്തി അദ്ദേഹത്തോട് എന്റെ ആകാംഷ ആറിയീച്ചു.
യാതൊരു ഭാവ മാറ്റങ്ങളും ഞാൻ അയാളുടെ മുഖത്തു കണ്ടില്ല. കുഞ്ഞു നാൾ മുതൽ ഏകദേശം ഒന്നൊന്നര മാസക്കാലം ഇയാൾ എന്റെ കൈയ്യിൽ നിന്ന് ഇതിനു പ്രതിഫലവും പറ്റിയീട്ടുള്ളതാണ്. ഇദ്ദേഹം വാ തുറന്നു സീ മിസ്റ്റർ... ഞാനെന്റെ രീതിയിൽ മാത്രമേ ഏതൊരു നായക്കും ട്രെയിനിങ് കൊടുക്കു ഇതെല്ലാം ഞാൻ വ്യക്തമായി പ്രതിപാദിച്ച ഒരു സമ്മതപത്രത്തിൽ നിങ്ങൾ ഒപ്പിട്ടീട്ടുള്ളതുമാണ്. ഇപ്പോൾ ഇങ്ങിനെ പറയുന്നതുകൊണ്ട് നിങ്ങൾ ഒരു നിയമ ലംഘനമാണ് നടത്തുന്നത്. അയാൾ അതി സമർത്ഥമായി നിയമ വഴികളിലൂടെ വാതിൽ തുറക്കുന്നത് കണ്ടു ഞാൻ ആകെ വിയർത്തു പോയി.
അയാൾക്ക് അപ്പോഴേക്കും ഒരു ഫോൺ വന്നു. ഞാനീനേരം ഡോഗ് ട്രെയിനിങ് നടക്കുന്ന ഫീൽഡിൽ ഒന്ന് കണ്ണയച്ചു അവിടെ അമ്പതിൽ താഴെ നായക്കുട്ടികൾ എല്ലാം മുന്തിയ ഇനം തന്നെ,എല്ലാം ഡോബർമാൻ എണ്ണത്തിൽ പെട്ടവ വാൽ പേരിനു പോലും കാണുന്നില്ല. ഇനി കൂടുതൽ വ്യക്തത എനിക്കാവശ്യമില്ല എന്താണ് സംഭവിച്ചിരിക്കാമെന്നു ഞാനൂഹിച്ചു.വാലുണ്ടായീട്ടും അതിന്റെ ഉപയോഗം തിരിച്ചറിയാൻ എന്റെ നായക്കുട്ടിക്ക് അന്ന് കഴിഞ്ഞില്ല അതിപ്പോഴും തുടരുന്നു. ഞാനൊന്നും മിണ്ടാതെ ആ പാഠശാലയിൽനിന്നും പുറത്തിറങ്ങി.
പഠിച്ചതേ പാടു ,.ഇനി കുരക്കുക, കടിക്കരുത്.