OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

നന്മകളാൽ സമൃദ്ധം

 
കാശുണ്ടായിട്ടെന്താ കാര്യം അങ്ങ് തൊലിയുരിഞ്ഞു പോകുന്ന പോലെയായില്ലേ പണ്ട് നമ്മുടെ കുടികിടപ്പുകാരൻ അളകൻ പുലയന്റെ മൂത്ത ചെക്കൻ നമ്മളെ ആട്ടിയത്.  വണ്ടിയുമായി പുറത്തു പോകാൻ പറഞ്ഞില്ലേ .എനിക്കപ്പോൾ ചത്താൽ മതിയെന്ന് തോന്നി.പ്രമീളയുടെ  കൊള്ളുന്ന വർത്തമാനത്തിന്റെ മൂർച്ച കൂടി വരുന്നു സൗണ്ടിന്റെ ഡെസിബെൽ കൂടി അവൾ രൗദ്ര രൂപിണിയായി ആടുന്നു,എല്ലാം കേട്ട് സമാധാന കാംക്ഷി  കെ ജി എന്ന് അറിയപ്പെട്ടിരുന്ന കേളപ്പാട്ടു ഗംഗാധരൻ എന്ന ഞാൻ എന്ത് പറയാൻ.അവളെ കുറ്റം പറയാനും തോന്നുന്നില്ല. എന്തൊക്കെ മുന്നൊരുക്കങ്ങളാണ് പ്രമീള നടത്തിയത് എന്നെനിക്കു ഏകദേശം ഊഹിക്കാൻ കഴിയും. 
എത്രമാത്രം ഫോട്ടോകൾ അഭിപ്രായത്തിനു അമേരിക്കയിലെ മോൾക്കും മരുമോനും അയച്ചു കൊടുത്ത് ഈ അമ്പതാമത്തെ വയസ്സിലും അവൾ കഷ്ടപ്പെട്ടിരുന്നു. ഒരു പത്തു വയസ്സ് കുറക്കുന്ന മേക്കപ്പ് ഒക്കെയിട്ട് സ്റ്റേജിൽ വധു വരന്മാരെ കാണുമ്പോൾ നടക്കുവാൻ മാത്രം ഒരു നർത്തകിയുടെ ചൂവടുകൾ വച്ച് പഠിച്ചതാണ്  ആഭരണം കൂടുതൽ ഇടുന്നതു ഫാഷൻ അല്ലാത്തത് കൊണ്ട് ഒരു വൈരമാല നേരെയും പിന്നെ പുറകിലേക്കും കഴിഞ്ഞു (പുറകിലേക്കിടുന്ന തന്ത്രം പ്രമീളയെ ആരാണാവോ പിരിവച്ചതു എന്നറിയില്ല) എന്തായാലും ഒരു കോളേജ് പ്രൊഫസറുടെ ചേരുന്ന വസ്ത്ര ധാരണം അല്ല എന്ന് മനസ്സിലാക്കി കുടുംബ കലഹം ഒഴിവാക്കാൻ ഒക്കെ റാൻ മൂളിയെന്നു മാത്രം.
രംഗം :- പ്രമീളയുടെ മാമന്റെ മകളുടെ കല്യാണം ഐ എ എസ് വരൻ നഗരത്തിലെ അറിയപ്പെടുന്ന വിവാഹ മണ്ഡപം മൊത്തം വണ്ടികളും പാർക്ക് ചെയ്യാൻ പറ്റിയ ബേസ്‌മെന്റ് പാർക്കിംഗ് ഇടമുള്ള ആധുനീക കല്യാണമണ്ഡപം.
ഞങ്ങൾ ചെന്നപ്പോൾ സെക്യൂരിറ്റി ശരിക്കും നിർബദ്ധം പിടിച്ചു ഞങ്ങളുടെ വണ്ടി ബേസ്‌മെന്റ് പാർക്കിംഗ് ബേയിലേക്ക് കത്തി വിട്ടില്ല ഞങ്ങളെ മാത്രമല്ല ഞങ്ങളെ പ്പോലെ സുസുക്കി ആൾട്ടോ കാർ ഉള്ള  മറ്റുള്ളവരെയും പുറത്തു പോയി പാർക്കുചെയ്യാൻ പറയുന്നതും ആളുകൾ പ്രതികരിക്കുന്നതും മറ്റും അപ്പോൾ തന്നെ കേൾക്കുകയും ചെയ്തു.  ഞങ്ങളുടെ വണ്ടി പാർക്ക് ചെയ്യാൻ ഒരു ഇരുന്നൂറു മീറ്റർ ദൂരെയാണ് സ്ഥലം ലഭിച്ചത്. അപ്പോൾ തന്നെ പ്രമീള ഉടക്കിയത് ഞാൻ ശ്രദ്ദിച്ചിരുന്നു. പിന്നെ നടന്നു വിവാഹ ഹാളിൽ എത്തിയപ്പോഴേക്കും അവളുടെ മേക്കപ്പ് ചില്ലറ പരുക്കുകളുമായി . ചിലർ അത് ഒന്ന് ഞോണ്ടാൻ ഉപയോഗിച്ചു എന്നും എനിക്ക് തോന്നി . പിന്നെ എല്ലാവരും എന്നെ കെ ജി എന്ന് വിളിച്ചു സ്വീകരിച്ചതും അവളെ വേണ്ടരീതിയിൽ സ്വീകരിച്ചില്ല എന്നൊരു തോന്നലും ഈ രംഗം ഉണ്ടാക്കി.
വലിയ ആഡംബര കാറുകളിൽ വന്നവർ ഒരു മൂലയിൽ ഇരുന്നപ്പോൾ എന്നെയും പ്രമീളയെയും ബന്ധുക്കൾ എന്നതിലുപരി കെ ജിയും ഭാര്യയും എന്ന സ്ഥാനത്തിൽ അവർ കൊണ്ട് പോയി ഇരുത്തിയതും ഒക്കെ പറഞ്ഞു നോക്കി. അവൾ ഒന്നിനും അടുക്കുന്നില്ല 
ഒരു തോക്കെടുത്ത് ആ സെക്യൂരിറ്റിക്കാരനെ അപ്പോൾ തട്ടണം.
എന്തായാലും ഞാനൊരു തീരുമാനമെടുത്തു ഒന്നുകിൽ ഈ കല്യാണപ്പാർട്ടികളിൽ നിന്ന് വിട പറയുക അല്ലെങ്കിൽ വലിയ കൂടിയ കാറ് വാങ്ങുക അല്ലെങ്കിൽ ഒരു ആഡംബര ടാക്സി വിളിക്കുക. ദിവസക്കണക്കിനുള്ള ഇടപാടുകൾ ഉള്ള ആഡംബര വാഹനങ്ങൾ ഇന്ന്
ലഭ്യമാണ്. പ്രമീളയുടെ മേക്കപ്പ് മാറ്റയീട്ടെ പ്രശ്നം അവതരിപ്പിക്കാൻ കഴിയു.തല ഒന്ന് കാറ്റ് കൊള്ളിക്കാൻ ഫാൻ ഒന്ന് സ്പീഡ് കൂട്ടി.