OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഗരീബ് കല്യാണ യോജന

ഗരീബ് കല്യാണ യോജന കേട്ടപ്പോൾ തന്നെ സന്തോഷമായി കാലങ്ങളായി വിട്ടൊഴിഞ്ഞ യൗവനം തിരിച്ചു വരുന്നത് പോലെ തോന്നി ഇപ്പോഴെങ്കിലും അങ്ങ് വടക്കുള്ളവർക്കെങ്കിലും തോന്നിയല്ലോ ഈ പാവപ്പെട്ടവനെ ഒന്ന് കല്യാണം കഴിപ്പിക്കാൻ. ഇപ്പോഴാണ് ദിലീപ്- കാവ്യ വിവാഹം എടുപിടിന്നു നടന്ന കാര്യം ഓർക്കുന്നത് ,ഈ യോജന തന്നെയെന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്. ബാക്കി കാര്യങ്ങൾ ആരോട് ഒന്ന് ചോദിച്ചറിയും ഒരുത്തനെയും തിരിച്ചറിയാൻ, വിശ്വസിക്കാൻ പ്രയാസം തന്നെ നാലുപാടും ശത്രുക്കളാണ് .ഒരു ശത്രു സംഹാര പൂജയിലൊന്നും ഒതുങ്ങുന്നവരല്ല തന്റെ ശത്രുക്കൾ. ഓർത്തപ്പോൾ ബുദ്ധി പ്രവർത്തിച്ചു ,എന്റെ ഒരു ബുദ്ധി സ്വയം അഭിമാനം തോന്നി. മുണ്ടൊന്നു കയറ്റി കുത്തി നേരെ ബോട്ടു കടവിലേക്ക് വിട്ടു. അവിടെ അൻസാറിന്റെ മകൻ ഷാഫി ഗൾഫിൽ നിന്ന് വന്നീട്ടുണ്ട് അവനാകുമ്പോൾ കാര്യമായ കൈചിലവൊന്നും ചോദിക്കില്ല പിന്നെ ചെക്കൻ വലിയ ജോലിക്കാരാണെന്നാണ് കേട്ടീട്ടുള്ളത്. പിന്നെ ഒന്നും ആലോചിച്ചില്ല പഴയ പച്ച നിറമുള്ള ഒറിജിനൽ റാലി സൈക്കിൾ സ്റ്റാൻഡിൽ നിന്നിറക്കി മണ്ഡല കാലമായതിനാൽ ഒരു ശരണവും വിളിച്ചു ഷാഫിയെ കാണാൻ നേരെ കടവിലേക്ക്. മനസ് അവിടെയെത്തി ഷാഫിയെ തിരയാൻ ആരംഭിച്ചിരുന്നു. പക്ഷെ ഈ വാഹനം ഓയിലും ഗ്രീസും ഒന്നും ഇതിന്റെ ജന്മത്തിലെ കാണാത്തതു കൊണ്ട് ചവുട്ടിയീട്ടും എന്നോടോ എന്ന് ചോദിക്കുന്നതായി തോന്നി. വഴിയിൽ കാണുന്ന പരിചയക്കാരെ കണ്ടതായി നടിച്ചില്ല അവരൊക്കെ വിളിക്കുന്ന വിളിപ്പേരും ശ്രദ്ധിച്ചില്ല മനസ്സിൽ ഒന്നേയുള്ളു കേന്ദ്ര ഗവർമെന്റു നടത്താൻ പോകുന്ന പാവപ്പെട്ടവരുടെ കല്യാണ യോജന. ഇപ്പോഴാണ് പണ്ട് രാമായണം കണ്ടു ഹിന്ദി ഭാഷയുടെ പൊട്ടും പൊടിയും പഠിച്ച കാര്യം ഓർക്കുന്നത്. ഗരീബ്  പാവപ്പെട്ടവനാണെന്നു അതിനാൽ മനസിലാക്കാൻ കഴിഞ്ഞല്ലോ .
ഷാഫി അവന്റെ വീടിന്റെയടുത്തു എങ്ങോ പോകാൻ അവന്റെ ബുള്ളറ്റ്മായി നില്കുന്നത് 
കണ്ടു നേരെ ചെന്ന് ചോദിക്കാൻ തോന്നി എന്നാൽ കുറച്ചു വാലുകൾ കൂടെയുള്ളതു കൊണ്ട് ഒരു പ്രയാസം. എന്നാലും കല്യാണ യോജനയല്ലേ ചോദിക്കാതെ ഒന്ന് തുടങ്ങാൻ പറ്റില്ലല്ലോ പ്രത്യേകിച്ചു ഈ കേന്ദ്ര പരിപാടികൾ കുറെ കടലാസ് പണികൾ 
ഉണ്ടാകും ചിലപ്പോൾ പെണ്ണിന്റെ ജാതകം വരെ കോപ്പി വക്കേണ്ടി വരും. ബുള്ളറ്റിന്റെ പൊട്ടുന്ന ഒച്ചക്കിടയിൽ കാര്യം പറഞ്ഞൊപ്പിച്ചു. കേട്ടയുടനെ കൂടെയുള്ള വാല് ഒന്ന് ചിരിച്ചു ഒരു കളിയാക്കൽ ധ്വനി ഉണ്ടായിരുന്നോ എന്നൊരു സംശയം.
ഷാഫി ബൈക്ക് ഒന്നുകൂടെ പൊട്ടിച്ചു വാലിനെയും ഇരുത്തി ഒറ്റ പോക്ക്. ഞാൻ എന്റെ റാലിയുമായി പെരുവഴിയിൽ അല്ലെങ്കിലും ഈ ഗൾഫുകാരൊക്കെ അഹംങ്കാരികളാ 
മറ്റുള്ളവർക്ക് ഒരു നല്ല വഴി പറഞ്ഞു കൊടുക്കാത്തവർ.സാരേ ജഹാംസെ  അച്ഛാ........ ആരുടെയോ മൊബൈൽ റിങ് ടോൺ.