ജോലി
കേരളത്തിൽ ഒരാൾക്കും സ്വന്തം ജോലി ആത്മാര്ത്ഥയോടെ ചെയ്യണമെന്ന് തോന്നാറില്ല ഇനി തോന്നിയാൽ തന്നെ അവനെ കുത്തു പാള എടുപ്പിക്കാൻ വിവിധ രൂപഭാവാധികളിൽ അവതരിക്കുന്ന നൂലാമാലകളും. അദ്ധ്വാനം മറക്കുന്ന ജനങ്ങൾ, ഒളിഞ്ഞുനോട്ടവും കുറ്റം ചാരലും കുശുമ്പ് പറയലും കൊണ്ട് സമയം കൊല്ലുന്നു. ഇവരൊന്നും കഴിവില്ലാത്തവരല്ല അദ്ധ്വാനിക്കാൻ ഒരുക്കമുള്ളവരാണെന്നു തെളിവുകൾ സഹിതം നിരത്താനുണ്ട്. ഗൾഫിൽ പതിനെട്ടു മണിക്കൂറും പൊരിവെയിലത്ത് ജോലി ചെയ്യുന്ന ഇവർ നാട്ടിൽ ചെന്നാൽ ഈ ജോലി ചെയ്യില്ല എന്ന് പറഞ്ഞവർ ഏറെയുണ്ട്. അപ്പോൾ അതിനു കാരണം അഭിമാനമാണോ ? ആരാണ് അവരെ പുറകോട്ടു വലിക്കുന്നത്. എന്നീട്ടു ഗൾഫിൽ പണിയെടുക്കുന്ന കാശ് മുഴുവനും അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊടുക്കുന്ന മലയാളി സംസ്കാരം. 60% സാധാരണ ജോലിക്കാരായവരുടെ ജീവിതചര്യ അങ്ങിനെ കത്തുന്ന മെഴുകുതിരിപോലെ അങ്ങ് തീരുന്നു വലിയ സങ്കടങ്ങളുടെ ബാക്കി പത്രം അങ്ങിനെയിട്ടവർ അരങ്ങൊഴിയുന്നു.