14-12-2021
ഇനിയും ഓർക്കുക
Read more
20-07-2021
നയതന്ത്രം
പൊക്കിൾക്കൊടി, മുറിക്കാൻ, ഉപകരണം, ഇല്ലാതെ, കാത്തിരുന്നു. വയസൊന്നായി, പല്ല് മുളക്കാൻ, കാത്തിരുന്നു. ഒറ്റയടി വച്ചു , ഒറ്റയ്ക്ക്, നടക്കാൻ, കഴിയാതെ. കാത്തിരുന്നു. കഞ്ഞിക്ക്, ചൂടായതിനാൽ, കാത്തിരുന്നു. പെരുമഴയിൽ, കുടയില്ലാതെ, കാത്തിരുന്നു. സ്കൂളിൽ പേര്, വിളിക്കാൻ, കാത്തിരുന്നു. പഠിച്ചു, പാസ്സാകാൻ, കാത്തിരുന്നു, കല്യാണത്തിനു, താലി കെട്ടാൻ, മുഹുർത്തമാവാൻ, കാത്തിരുന്നു. കുഞ്ഞുകാല്, കാണാൻ, കാത്തിരുന്നു. ജീവിതത്തിൽ, ഏറിയ പങ്കും, ബസ്സിനായി, കാത്തിരുന്നു. കാത്തിരിപ്പിന്റെ, അവസാനം. ജീവിതം മടുത്തു, മരണം, ആശ്ലേഷിക്കാൻ, കാത്തിരുന്നു.
---ജയരാജ് ------