14-12-2021
ഇനിയും ഓർക്കുക
Read more
20-07-2021
നയതന്ത്രം
നുണ പറഞ്ഞു ജിവിതം, ദുരിത പുർണ്ണമാക്കിയാൽ, കാലു വെയ്ക്കും നിന്നിടം, തവിട് പൊടി ഭസ്മം.
വോട്ടു നേടി ജയിച്ചു കേറാൻ, ഇത്ര നുണകൾ വേണമോ.? ഇരുട്ടു കൊണ്ട് ഓട്ട മൂടി, എത്ര നാളൊളിച്ചിടും..?
നിങ്ങൾ ചൊല്ലും നുണകളിൽ, ഹൃദയപക്ഷ ചലനമോ..? ഭീതിയാലൊരു നോട്ടമോ..? കാണുകില്ല നമ്മളും.
മുഖ്യമായോരിരിപ്പിടം, ഉറച്ചു നിർത്താൻ കുനിയുക, കുടില തന്ത്രം മെനയുക, എത്ര നാൾ തുടർന്നീടും.
കൂരിരുട്ടിൽ കണ്ണ് കാണാൻ, നിരത്തി വച്ച സൂത്രവും. ഒരുക്കി വച്ച് നിൽക്കുവോർ, പുറകിലുണ്ട് കരുതുക.
പൊള്ളയായ വാക്കുകളിൽ, തെന്നിവീണ ധർമ്മവും. ഘോഷമോടെ ഉണർന്നിടും, നിന്റെ ,ചരമപത്രം തീർത്തിടും.
---------ജയരാജ് ----------