പേടിയാണപ്പോഴുമെന്നിൽ , കൂടപ്പിറപ്പാണ് പേടി. വീണു പിറന്നപ്പോൾ അന്നൊന്നു പേടിച്ചു..! വിറയാർന്നു അലറിക്കരഞ്ഞു, പേടിയാലൊത്തിരി, പാര്‍ത്ഥന്റെ നാമവും ചൊല്ലി, ഭീതിയോന്നകലുവാൻ, ശിവ സ്തുതിമന്ത്രവും ,അകമഴിഞന്നൊന്ന് പാടി.
അച്ഛനെ ,ഗുരുവിനെ ,കൂടെ പഠിക്കുന്ന ,കൂടെ നടക്കുന്ന,
ആണിനെ, പെണ്ണിനെ ,പക്ഷി മൃഗാതികൾ ഒക്കെയും.
ഭീതിയാം പരിധിയിൽ ഒത്തു കൂടി, മിഴിച്ചു നിൽപ്പു.
രക്ഷകൾ ,ഏലസ്സ് ,പൂജാ പരിഹാരം പേടിയകറ്റുവാൻ,
ഉതകുന്ന അറിവുള്ള പണിയൊക്കെ ചെയ്തു വച്ചു.