14-12-2021
ഇനിയും ഓർക്കുക
Read more
20-07-2021
നയതന്ത്രം
നിറയും നീർന്മിഴിക്കോണിലടുക്കും നനയും അഞ്ജന മുകുളങ്ങൾ മനസ്സിൻ പുഷ്പ കവാടത്തിൽ നേർത്തൊരു തങ്ക കനലാട്ടം.
ഉള്ളിലൊതുക്കിയ വേദനകൾ പൊലിയും വിരിയാക്കുമിളകളും ചേർത്തു നനച്ചൊരു സ്വപ്നങ്ങൾ ശബളമൊഴിഞ്ഞും മറിയുന്നു.
തേങ്ങലകന്നാക്കരിമുകിലും പലകുറി വിങ്ങിയോതുങ്ങിപ്പോയ് ബാഷ്പ തടയണ പൊട്ടിയൊഴുക്കി നിറകുട വിളികൾ അലയൊലിയും.
കണ്‍നിറകണ്ണാൽ കണ്ടില്ലെങ്കിൽ പരിഭവമായിട്ടലയുന്നു പച്ചപ്പട്ടു പുതക്കാനിത്തിരി കൈയ്യിലോതുങ്ങും കുളിരു തരു.
ആറു നിറഞ്ഞു പുളച്ചു വരുന്നൊരു വെള്ളപ്പാച്ചിലിൽ ഒഴുകിവരാം മത്തഗജത്തിൻ ദീനതയും കരിമുകില്‍ കണ്ടു ചിരിക്കുന്നു.