14-12-2021
ഇനിയും ഓർക്കുക
Read more
20-07-2021
നയതന്ത്രം
ഇന്നലെ പെയ്തൊരു മഴയിൽ ഇന്ദീവരം പൂത്ത നേരം ഇതൾ തേടി വന്നൊരാ കാറ്റിൽ പാറിയണഞ്ഞൊരു മിന്നാമിന്നി
മഴ മാറി മൂവന്തി മങ്ങിയപ്പോൾ മിന്നാമിനുങ്ങി തൻ വെട്ടമായി നീലകളേബരം ഇതൾ ഞൊറിയിൽ ഉറങ്ങുവാൻ വെമ്പുന്നു ജലകണിക
പനിമതി പാടിയുറക്കി വന്ന കന്നി മഴയിൽ കുളിച്ചു നിന്നു നീല നീലാംബര കവിളിണയിൽ തൊട്ടു തലോടല്ലേ കാറ്റേ
നേർത്തൊരു താരാട്ടിന്നീണം നീലയിതളുകൾ കൂമ്പി നാളെ വിടരുന്ന പൊൻ കിരണം സ്വപ്നമായുള്ളിൽ വിരിഞ്ഞു.
-------------ഓ. പീ -------------